പ​ത്ത​നം​തിട്ട : ജില്ലയിലെ സുഭിക്ഷകേരളം പദ്ധതിയുടെ ഏകോപനം ഉറപ്പാക്കുന്നതിന് പ്രിൻസിപ്പൽ കൃഷി ഓഫീസർ കൺവീനറായി സാങ്കേതിക സമിതി രൂപീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ/ അസിസ്റ്റന്റ് ഡയറക്ടർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ, സഹകരണ ജോയിന്റ് രജിസ്ട്രാർ, തൊഴിലുറപ്പ് പദ്ധതി പ്രോജക്ട് ഓഫീസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരാണ് സമിതി അംഗങ്ങൾ. സുഭിക്ഷ കേരളം പദ്ധതിയുടെ നടത്തിപ്പിന് ജില്ലാ ആസൂത്രണ സമിതി ജില്ലാതലത്തിൽ ഏകോപനവും മോണിറ്ററിംഗും നടത്തുന്നതു കൂടാതെ സാങ്കേതിക ഏകോപനം ഉറപ്പാക്കുന്നതിന് സാങ്കേതിക സമിതി പ്രവർത്തിക്കണമെന്നും നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചത്.