പ​ത്ത​നം​തിട്ട : ഫലവർഗങ്ങളുടെ വിപുലമായ വികസന പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഒരു കോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തോടനുബന്ധിച്ച് ജില്ലയിലെ കൃഷിഭവനുകൾ മുഖേന ഫലവൃക്ഷത്തൈകളും ടിഷ്യുകൾച്ചർ വാഴത്തൈകളും വിതരണം ചെയ്യും. ഒന്നാം ഘട്ട വിതരണം ജൂൺ അഞ്ചിന് തുടങ്ങും. തൈകൾ ആവശ്യമുള്ള കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണം.