പ​ത്ത​നം​തിട്ട : കർഷകരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തി സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിന് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ കീഴിൽ സംയോജിത കൃഷിരീതിയിലൂടെ ജൈവഗൃഹം പദ്ധതിക്ക് അപേക്ഷിക്കാം. അഞ്ച് മുതൽ രണ്ട് ഹെക്ടർ വരെ കൃഷിഭൂമിയുള്ള ചെറുകിട നാമമാത്ര കർഷകർക്ക് ഗുണഭോക്താക്കളാകാം. അഞ്ച് മുതൽ 30 സെന്റ് വരെ 30000 രൂപയും 31 മുതൽ 40 സെന്റ് വരെ 40000 രൂപയും 41 മുതൽ രണ്ട് ഹെക്ടർ വരെ 50000 രൂപയും സഹായം ലഭിക്കും. പൂർത്തീകരിച്ച പദ്ധതി മൂല്യനിർണയം നടത്തി ആനുപാതികമായി ധനസഹായം അനുവദിക്കും. കർഷകർക്ക് അടുത്തുള്ള കൃഷിഭവനിൽ ജൂൺ രണ്ട് വരെ അപേക്ഷ നൽകാം.