പത്തനംതിട്ട : പന്തളം എൻ.എസ്.എസ് കോളേജ് നാഷണൽ സർവീസ് സ്കീം പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയായ ചിരാഗ് 13550 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നൽകി. 2012 മികച്ച എൻ.എസ്.എസ് വാളന്റീയറിനുള്ള രാഷ്ട്രപതിയുടെ അവാർഡ് ജേതാവായ ഷിജിൻ വർഗീസ് ചെക്ക് ജില്ലാ കളക്ടർ പി.ബി നൂഹിന് കൈമാറി.
ചിരാഗ് പ്രസിഡന്റ് ബി. അഭിലാഷ്, ട്രഷറർ ജോബി യോഹന്നാൻ, എക്സിക്യൂട്ടീവ് അംഗം എസ്.ഷമീമ, അംഗങ്ങളായ എസ്. ഷെഫീഖ്, യു.എൽ അജികുമാർ, ശരത് ശങ്കർ, അജിത്, മഹേഷ് മുരളി, സിദ്ദിഖ് എന്നിവർ പങ്കെടുത്തു.