മല്ലപ്പള്ളി: എക്സ്സൈസ് നടത്തിയ റെയ്ഡിൽ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. എഴുമറ്റൂർ കാരമല ഉന്നത്താനിൽ ബിജു.എസിന്റെ (40) ഉടമസ്ഥതയിലുള്ള വീടു പരിശോധനിലാണ് ഒരു ലിറ്റർ വാറ്റു ചാരായവും, വാറ്റുപകരണങ്ങളും കണ്ടെടുത്തത്. പ്രതി സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. മല്ലപ്പള്ളി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സി.ഇ.ഓമാരായ പ്രവീൺ മോഹൻ, അൻസറുദ്ദീൻ, ജ്യോതിഷ് എന്നിവർ പങ്കെടുത്തു.