ചെങ്ങന്നൂർ: കേരളത്തിനു പുറത്തുനിന്ന് പാസുമായെത്തുന്ന മലയാളികളെ സുരക്ഷിതരായി അയയ്ക്കാൻ ചെങ്ങന്നൂർ റെയിൽവേസ്റ്റേഷനിൽ ഒരുക്കങ്ങൾ ആരംഭിച്ചു. എഡിഎം ജെ.മോബിയുടെ നേതൃത്വത്തിൽ മെഡിക്കൽ പരിശോധനയടക്കമുള്ള ക്രമീകരണങ്ങൾ വിലയിരുത്തി. പ്ലാറ്റ്‌ഫോമിൽ ചുവപ്പും വെളുപ്പും നിറത്തിൽ ലൈൻ വരച്ചിട്ടുണ്ടാവും
ട്രെയിനിൽ നിന്നിറങ്ങുന്നവരെ രണ്ട് ഭാഗങ്ങളായി തിരിച്ച് പനിയോ മറ്റ് അസ്വസ്ഥതകളോ ഉള്ളവരെ ചുവപ്പ് വരയുള്ള ഭാഗത്ത് നിറുത്തും,പ്രശ്നങ്ങൾ ഇല്ലാത്തവരെ വെള്ള വരയിൽ നിറുത്തിയ ശേഷം മെഡിക്കൽസംഘം പരിശോധിച്ച് ക്വാറന്റെൻ ആക്കേണ്ടവരെ മാറ്റും. പൊലീസ്, ആരോഗ്യ വകുപ്പ്, റവന്യു അധികൃതർ, റെയിൽവെ ആർ പി എഫ് എന്നിവരുടെ പ്രത്യേക നിരീക്ഷണം ഉണ്ടാവും. വരുന്നവരെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നതിനും
വിവരങ്ങൾ ശേഖരിക്കുന്നതിനും
കൗണ്ടർ തിരിച്ച് ഉദ്യോഗസ്ഥരെയും , മെഡിക്കൽ ടീമിനെയും സജ്ജമാക്കും .ഫയർ സ്റ്റേഷൻ ഓഫീസർ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം റെയിൽവേസ്റ്റേഷനും പരിസരവും അണുവിമുക്തമാക്കി.
രണ്ട് മാസമായി അടഞ്ഞുകിടന്ന റിസർവേഷൻ കൗണ്ടർ ഇന്നലെ പ്രവർത്തനം ആരംഭിച്ചു.
ആർ ഡി ഒ ജി.ഉഷാകുമാരി ,തഹസിൽദാർ എം ബിജുകുമാർ ,ഡപ്യൂട്ടി തഹസിൽദാർമാരായ ശ്രീകല, അഭിലാഷ്, ദീപ്തി, അഡീ. ഡെപ്യൂട്ടി തഹസിൽദാർ ജോസ് ലിയാമ്മ, ഉദ്യോഗസ്ഥരായ കെ.എം രാംരാജ്, പി.എൻ പ്രദീപ് സ്റ്റേഷൻ മാസ്റ്റർ വർഗീസ് കുരുവിള, ആർ പി എഫ് എസ്.ഐ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.