തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്ന് പശ്ചിമ ബംഗാളിലേക്കു പുറപ്പെട്ട ആദ്യ ട്രെയിനിൽ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 1468 അന്യസംസ്ഥാനതൊഴിലാളികൾ യാത്രതിരിച്ചു. പശ്ചിമ ബംഗാളിലെ ഹൗറ സ്റ്റേഷനിലേക്കാണ് ട്രെയിൻ . മാത്യു ടി തോമസ് എംഎൽഎ, ജില്ലാ കളക്ടർ പി.ബി നൂഹ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ യാത്രയാക്കിയത്.
കോന്നി താലൂക്കിൽ നിന്ന് 604 പേരും അടൂർ താലൂക്കിൽ നിന്ന് 120 പേരും റാന്നി താലൂക്കിൽ നിന്ന് 199 പേരും മല്ലപ്പള്ളി താലൂക്കിൽ നിന്ന് 122 പേരും കോഴഞ്ചേരി താലൂക്കിൽ നിന്ന് 69 പേരും തിരുവല്ല താലൂക്കിഷൽ നിന്ന് 354 പേരും ഉണ്ടായിരുന്നു.
ചപ്പാത്തി, അച്ചാർ, ബ്രഡ്, ഏത്തപ്പഴം വെള്ളം എന്നിവയടങ്ങുന്ന ഭക്ഷണ കിറ്റും നൽകി. ഹോമിയോ മരുന്നുകളുടെ കിറ്റും കുടുംബാംഗങ്ങൾക്കുള്ള ഹോമിയോപതിക് ഇമ്മ്യൂണിറ്റി ബൂസ്റ്ററും നൽകി.
തിരുവല്ല മുനിസിപ്പൽ ചെയർമാൻ ആർ.ജയകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി.രാധാകൃഷ്ണൻ, അടൂർ തഹസിൽദാർ ബീന എസ് ഹനീഫ്, കോഴഞ്ചേരി തഹസിൽദാർ ഓമനക്കുട്ടൻ, മല്ലപ്പള്ളി തഹസിൽദാർ മധുസൂദനൻ നായർ, കോന്നി തഹസിൽദാർ കെ.ശ്രീകുമാർ, റാന്നി തഹസിൽദാർ മിനി കെ തോമസ്, തിരുവല്ല തഹസിൽദാർ പി. ജോൺ വർഗീസ്, ജില്ലാ ലേബർ ഓഫീസർ ടി.സൗദാമിനി, ഡോ. ശ്രീകുമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ഇവരെ യാത്രയാക്കാനുണ്ടായിരുന്നു