കോന്നി: ഗുരു നിത്യചൈതന്യയതിയുടെ പേരിൽ കോന്നി കേന്ദ്രീകരിച്ച് പഠന ഗവേഷണ കേന്ദ്രം ആരംഭിച്ചു. യതിയുടെ ദർശനങ്ങളും ചിന്തകളും പഠനവിഷയമാക്കുന്നതിനും, ഗവേഷണം നടത്തുന്നതിനുമായിട്ടാണ് കേന്ദ്രം സ്ഥാപിച്ചതെന്ന് പ്രസിഡന്റ് കലഞ്ഞൂർ ജയകൃഷ്ണൻ അറിയിച്ചു. ദേശീയ തലത്തിൽ ഗുരുവിന്റെ ദർശനങ്ങൾ പ്രചരിപ്പിക്കുകയും. ഗുരു കൃതികളിൽ ഗവേഷണം നടത്തുകയുമാണ് ലക്ഷ്യം.
എം.സുരേഷിനെ ജനറൽ സെക്രട്ടറിയായി തിരെഞ്ഞെടുത്തു. പങ്കജാക്ഷൻ അമൃത, സുഗത പ്രമോദ് (വൈസ് പ്രസിഡന്റുമാർ), സതീഷ് കുമാർ വടശേരിക്കര, മനോജ് സുകുമാരൻ (ജോയിന്റ് സെക്രട്ടറിമാർ), രമേഷ് കോന്നി (ഖജാൻജി) എന്നിവരാണ് മറ്റുഭാരവാഹികൾ.