28-fire-1
കടപ്ര മൂന്നാം വാർഡിൽ വടശ്ശേരി പറമ്പിൽ ലീലാമ്മയുടെ വീടിന്റെ മുറിയുടെ അകം കത്തിനശിച്ച നിലയിൽ

തിരുവല്ല : കടപ്ര മൂന്നാം വാർഡിൽ വടശേരി പറമ്പിൽ ലീലാമ്മയുടെ വീടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ ഇൻവെർട്ടറിൽ നിന്ന് തീ പടർന്നു പിടിക്കുകയായിരുന്നു. തിരുവല്ലയിൽ നിന്നുള്ള അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ഒരു മുറി പൂർണമായും കത്തിനശിച്ചു. മേൽക്കൂരയ്ക്കും ഗാർഹികോപകരണങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്.