28-omakka
പ്രയാർ രാജീവ് ഭവനത്തിൽ ഷൺമുഖൻ പിള്ളയുടെ വീട്ടിലെ ഓമയിൽ നിന്നും ലഭിച്ച ഓമയ്ക്കായ്ക്കുള്ളിൽ (പപ്പായ) മറ്റൊരോമയ്ക്ക.

ചെങ്ങന്നൂർ: ഓമയ്ക്കയ്ക്കുള്ളിൽ മറ്റൊരോമയ്ക്ക. പ്രയാർ രാജീവ് ഭവനത്തിൽ ഷൺമുഖൻ പിള്ളയുടെ വീട്ടിലെ ഓമയിലാണ് ഇൗ പ്രതിഭാസം. ഓമയ്ക്ക മുറിക്കുമ്പോൾ കാണുന്ന ചെറിയ അരികൾ ഇല്ലായിരുന്നു. പഴുത്ത ഓമയ്ക്കയുടെ ആകൃതിയിൽ തന്നെയാണ് അകത്തുള്ള ചെറിയ ഓമയ്ക്ക. വെളുത്ത നിറം. 12 ഇഞ്ച് നീളമുള്ള ഓമയ്ക്കയുടെ അകത്തെ ഓമയ്ക്കയ്ക്ക് 8.5 ഇഞ്ച് നീളവുമുണ്ട്.
നാടൻ ഇനത്തിൽ പെട്ട ഓമയാണിത്.