ഇരവിപേരൂർ : കൊവിഡ് 19 കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും സഹായപദ്ധതികളുമായി തെള്ളിയൂർ സർവീസ് സഹകരണബാങ്ക്. നബാർഡിന്റെ പദ്ധതി പ്രകാരം സംസ്ഥാന സർക്കാരിന്റെയും സംസ്ഥാന സഹകരണബാങ്കിന്റെയും സഹായത്തോടെയാണ് ഇവ നടപ്പാക്കുന്നത്.സ്വർണപണയത്തിൻമേൽ പതിനായിരം രൂപ വരെ പലിശരഹിത വായ്പ,എസ്.എൽ.എഫ് (സ്‌പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി) പദ്ധതിയിൽ 6.88 ശതമാനം പലിശനിരക്കിൽ ഒരു വർഷത്തേക്ക് ഒരുലക്ഷം രൂപവരെ ഹ്രസ്വകാല വായ്പ എന്നിവയാണ് നടപ്പാക്കുന്നത്.പലിശരഹിത വായ്പ ജൂൺ 30വരെ ലഭ്യമാകും.എസ്.എൽ.എഫ് ഈ മാസം 31 വരെയാണ് ലഭ്യമാവുക.ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതി പ്രകാരം ഭരണസമിതിയംഗങ്ങളുടേയും ജീവനക്കാരുടേയുംനേതൃത്വത്തിൽ 50 സെന്റ് സ്ഥലത്ത് കൃഷിയാരംഭിക്കും.