boat
ഓതറ റാപ്പിഡ് ആക്ഷൻ ക്ളബ് നിർമ്മിച്ച ചുരുളൻവള്ളം

തിരുവല്ല: മഴക്കാലമാണ്. കഴിഞ്ഞ വർഷത്തെ പ്രളയഭീതിയിലാണ് നാട്. ഇനിയൊരു പ്രളയമുണ്ടായാൽ നേരിടാനുള്ള ഒരുക്കത്തിലാണ് തറ റാപ്പിഡ് ആക്ഷൻ ക്ളബ്. ചുരുളൻ വള്ലം നി‌ർമ്മിച്ച് അവർ രംഗത്തുണ്ട്. വള്ളത്തിൽ 14 പേർക്ക് കയറാം. മൂന്നരലക്ഷം രൂപയോളം ചെലവഴിച്ച് ആഞ്ഞിലിത്തടിയിലാണ് വള്ളം പണിതത്. ഇതിനുള്ള പണം ക്ളബിലെ യുവാക്കൾ തന്നെ സ്വരൂപിച്ചു. ലോക്ക്ഡൗൺ ചട്ടങ്ങൾ പാലിക്കേണ്ടതിനാൽ നീരണിയൽ ചടങ്ങ് ആഘോഷങ്ങളില്ലാതെ ആലപ്പുഴയിൽ നടത്തി. കഴിഞ്ഞ പ്രളയകാലത്ത് ഓതറ, പുതുക്കുളങ്ങര പ്രദേശങ്ങളിലെ ജനങ്ങളുടെ രക്ഷാമാർഗങ്ങളെല്ലാം അടഞ്ഞിരുന്നു. രക്ഷാ ബോട്ടുകൾക്കായി ഒരാഴ്ചയോളം കാത്തിരുന്നു. നേവിയുടെ റബർ ബോട്ടുകൾക്ക് മുള്ളുവേലികളിൽ കുരുങ്ങി കേടുപാടുണ്ടായതും രക്ഷാദൗത്യം വിഫലമാക്കി. എയർലിഫ്റ്റിലൂടെ ചിലരെ രക്ഷപ്പെടുത്തിയെങ്കിലും ഹെലികോപ്ടറിന്റെ കാറ്റിൽ മരങ്ങൾ പിഴുതുവീണതോടെ ആ വഴിയും അടഞ്ഞു. ചില ആളുകളെ അന്ന് രക്ഷപ്പെടുത്തിക്കൊണ്ടുപോയത് ചെങ്ങന്നൂരിലേക്കാണ്. നാട്ടിലൊരു വള്ളമുണ്ടായിരുന്നെങ്കിലെന്ന് അപ്പോഴെല്ലാം ആളുകൾ പറയുന്നുണ്ടായിരുന്നു.

യഹമ എൻജിൻ ഘടിപ്പിച്ച വള്ളം നിർമ്മിക്കാൻ നാട്ടിലെ ചെറുപ്പക്കാരുടെ സംഘം തീരുമാനിച്ചത് അങ്ങനെയാണ്. കാവാലം ചെല്ലപ്പൻ ആചാരിയാണ് വള്ളം പണിതത്. ഓതറ റാപ്പിഡ് ആക്ഷൻ ക്ലബിന് ഫൈബർ വള്ളവും സ്വന്തമായുണ്ട്.

----------------------
ഓതറ പള്ളിയോടകരകളിലെ പുതിയ തലമുറയ്ക്ക് വള്ളത്തിൽ തുഴച്ചിൽ പരിശീലിപ്പിക്കാനും പദ്ധതിയുണ്ട്. ചുരുളൻ വള്ളങ്ങളുടെ മത്സരങ്ങളിലും പങ്കെടുക്കും.


രാഹുൽരാജ് രാജ്ഭവൻ (പ്രസിഡന്റ്),
സുഭാഷ്കുമാർ, കുഴിയുഴത്തിൽ (സെക്രട്ടറി)
റാപ്പിഡ് ആക്ഷൻ ക്ലബ്ബ്, ഓതറ