29-dfo

കോന്നി : ജനവാസകേന്ദ്രങ്ങളിൽ ഭീഷണിയായ കടുവയേയും വന്യമൃഗങ്ങളെയും പിടിക്കൂടുന്ന കാര്യത്തിൽ കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് നേതൃത്വത്തിൽ കോന്നി ഡി.എഫ്.ഒ ഓഫീസിന് മുമ്പിൽ ധർണ നടത്തി. ജില്ല പ്രസിഡന്റ് വിക്ടർ ടി. തോമസ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. ജോസ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി.യു.സി. ജില്ലാ പ്രസിഡന്റ് തോമസ് കുട്ടി, നിയോജക മണ്ഡലം സെക്രട്ടറി സജി കളയ്ക്കാട്ട്, മണ്ഡലം പ്രസിഡന്റ് രാജു ഡി. പുതുവേലിൽ, സെക്രട്ടറി ചാക്കോ വർഗീസ് എന്നിവർ പ്രസംഗിച്ചു.