കോന്നി: പ്രമാടം പ്രൈമറി ഹെൽത്ത് സെന്റർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി
ഉയർത്താൻ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.കോന്നി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപ്രതിയായി ഉയർത്തി യപ്പോൾ നിലവിൽ കോന്നിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സി.എച്ച്.സി ഇപ്പോഴും കോന്നി താലൂക്ക് ആശുപ്രതിയിൽത്തന്നെ പ്രവർത്തിക്കുന്ന സ്ഥിതിയാണുള്ളത്. ബ്ലോക്ക് പഞ്ചായത്തിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിലേയും ആരോഗ്യപരിപാലനം നട ത്താൻ താലൂക്ക് ആശുപ്രതിക്ക് ഭാരിച്ച ബാദ്ധ്യതകളും ജോലിയുമാണുള്ളത്. അതിനാൽ കോന്നി ബ്ലോക്കിലെ ഏറ്റവും വലിയ പഞ്ചായത്തായ പ്രമാടം ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രം സി.എച്ച്.സി ആയി ഉയർത്താൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ.പി.കെയുടെ അദ്ധ്യക്ഷതയിൽ കൂടിയ
യോഗം തീരുമാനിക്കുകയായിരുന്നു.