കലഞ്ഞൂർ : ക്ഷേമപെൻഷനുകൾ ലഭിക്കാത്ത ബി.പി.എൽ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അനുവദിച്ച ആയിരം രൂപ വീതം കലഞ്ഞൂർ സർവ്വീസ് സഹകരണ ബാങ്ക് വിതരണം ആരംഭിച്ചു. പ്രസിഡന്റ് കെ. സുരേഷ് ബാബു വിതരണോദ്ഘാടനം നടത്തി. ബോർഡ് മെമ്പർ എം.പി. മണിയമ്മ, സെക്രട്ടറി കെ.പി. വിജയമ്മ എന്നിവർ പങ്കെടുത്തു. പത്ത് വാർഡുകളിലായി 872 പേർക്കാണ് സഹായം എത്തിക്കുന്നത്.