തിരുവല്ല: കന്യാസ്ത്രീ മഠത്തിലെ വിദ്യാര്‍ത്ഥിനി ദിവ്യ പി. ജോണിന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ സമിതി പ്രവര്‍ത്തകര്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ചു. ബിജു വി.ജേക്കബ് കണ്‍വീനറും എസ്. രാധാമണി ചെയര്‍പേഴ്‌സണുമായുള്ള കമ്മിറ്റി രൂപീകരിച്ചു. പ്രസന്നകുമാര്‍, ബാബു ജോസഫ്, പി.എം സത്യന്‍, ഏകലവ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.