തിരുവല്ല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് കടപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്ര, ആലംതുരുത്തി, പുളിക്കീഴ് ജംഗ്ഷനുകളിൽ ഹാൻഡ് ഫ്രീ സാനിട്ടൈസർ ഡിസ്‌പെൻസർ സ്ഥാപിച്ചു. കടപ്രയിൽ കെ.പി.സി.സി നിർവാഹകസമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. പുളിക്കീഴിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമലയും ആലംതുരുത്തിയിൽ മണ്ഡലം പ്രസിഡന്റ് പി.തോമസ് വർഗീസും ഉദ്ഘാടനം ചെയ്തു. ജീവിൻ പുളിമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. റിജോ ജോർജ്ജ്, പീതാംബരദാസ്, തോമസ് കാട്ടുപറമ്പിൽ, ബിന്നിൽ, ജോബിൻ, ബിബിൻ, നെവിൽ, ലൈജോ എന്നിവർ പ്രസംഗിച്ചു.