തിരുവല്ല: പ്രളയ ദുരിതങ്ങൾക്കും പകർച്ചവ്യാധി രോഗങ്ങൾക്കും കാരണമാകുന്ന മാലിന്യം നിറഞ്ഞു നീരൊഴുക്ക് നിലച്ച തോടുകൾ പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പെരിങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.കാരയ്ക്കൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിക്ക് സമീപം കോതേകാട്ട് കാരയ്ക്കൽ കൂരച്ചാൽ തോടിന്റെ കരയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി തിരുവല്ല നഗരസഭാ ചെയർമാൻ ആർ.ജയകുമാർ നിർവഹിച്ചു.യു.ഡി.എഫ് മണ്ഡലം ചെയർമാൻ സണ്ണി തോമസ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ്, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സതീഷ് ചാത്തങ്കരി, അനിൽ മേരി ചെറിയാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ വറുഗീസ്,സാംസ്‌കാര സാഹിതി ജില്ലാ ചെയർമാൻ രാജേഷ് ചാത്തങ്കരി,യു.ഡി.എഫ് ഘടകകക്ഷി നേതാക്കളായ ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ, പെരിങ്ങര രാധാകൃഷ്ണൻ,ജേക്കബ് ചെറിയാൻ,തോമസ് കോവൂർ,മാത്യു ഉമ്മൻ, ബാബു,തോമസ് ചാക്കോ എന്നിവർ പ്രസംഗിച്ചു.