പത്തനംതിട്ട: ദാരിദ്ര്യ ലഘൂകരണ വിഭാഗം ജീവനക്കാരുടെ ശമ്പളം മുടങ്ങി. ശമ്പളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നൽകിയതായി എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിയും ജനറൽ സെക്രട്ടറി അജിൻ െഎപ്പ് ജോർജും അറിയിച്ചു. ഗ്രാമവികസന വകുപ്പിന്റെ ഭാഗമാണ് ദാരിദ്ര്യ ലഘൂകരണ വിഭാഗം ജീവനക്കാർ. ജില്ലാ പഞ്ചായത്തിലാണ് ലയിപ്പിച്ചിരിക്കുന്നത്. കേന്ദ്ര പദ്ധതികളാണ് കൂടുതലായും നടപ്പാക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ചുമതലയും ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഒാഫീസർക്കാണ്.

കേന്ദ്രപദ്ധതികളുടെ അഡ്മിനിസ്ട്രേഷൻ ഫണ്ട് ലഭിക്കാത്തതും അക്കൗണ്ടിലുണ്ടായിരുന്ന പണം ഗ്രാമ വികസന കമ്മിഷണറുടെ നിർദേശ പ്രകാരം തിരിച്ചടച്ചതിനാലുമാണ് ശമ്പളം മുടങ്ങിയതെന്ന് ജീവനക്കാർ പറയുന്നു.