പന്തളം:എം.സി. റോഡിൽ പന്തളം ജംഗ്ഷനു സമീപം തമിഴ്നാട് സ്വദേശി കെ.ശങ്കറിന്റെ ഉടമസ്ഥതയിലുളള ആര്യാസ് ഹോട്ടലിൽ മോഷണം . ഹോട്ടലിന്റെ പിന്നിലെ കതക് പൊളിച്ച് അകത്തുകടന്ന് മേശയിൽ സൂക്ഷിച്ചിരുന്ന 47000 രൂപയാണ് മോഷ്ടിച്ചത്. ലേക് ഡൗൺ മൂലം മാർച്ച് 23ന് കട അടച്ചതാണ്. ഇന്നലെ ജീവനക്കാരൻ രാജൻ കട തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയിയുന്നത്. പന്തളം പൊലീസ് കേസെടുത്തു.