തിരുവല്ല: മഴക്കാല പൂർവ ശുചീകരണ പരിപാടിയുടെ ഭാഗമായി തിരുവല്ല സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ മുഴുവൻ സഹകരണ സ്ഥാപനങ്ങളിലും ജൂൺ ഒന്നിന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.യൂണിയന് കീഴിലെ സഹകരണ ബാങ്കുകൾ,മിൽമ സംഘങ്ങൾ,എസ്.സി, എസ്.ടി സംഘങ്ങൾ എന്നിവിടങ്ങളിൽ ക്ളോറിനേഷനും കൊതുക് നശീകരണം,പരിസരം വൃത്തിയാക്കൽ എന്നിവ ഏറ്റെടുക്കുമെന്ന് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.ആർ.സനൽകുമാർ അറിയിച്ചു. ജൂൺ ഒന്നിന് രാവിലെ 9ന് കോയിപ്രം സഹകരണ ബാങ്ക് പരിസരം ശുചീകരിച്ച് പരിപാടിയുടെ ഉദ്ഘാടനം വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. രണ്ടാംഘട്ടത്തിൽ സഹകാരികളുടെ വീടും പരിസരവും ശുചീകരിക്കുന്ന പ്രവർത്തനവും യൂണിയൻ ഏറ്റെടുക്കും.