തിരുവല്ല: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവല്ല മണ്ഡലത്തിൽ വിവിധ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി.കൊവിഡ് 19 സാഹചര്യത്തിൽ കർഷകത്തൊഴിലാളികൾക്ക് പാക്കേജ് അനുവദിക്കുക, തൊഴിലുറപ്പ് തൊഴിൽ ദിനങ്ങൾ 200 ദിവസമാക്കുക,തൊഴിലുറപ്പ് കൂലി 500 രൂപയാക്കുക എന്നി മുദ്രാവാക്യമുയർത്തിയാണ് ദേശിയപ്രക്ഷോഭം സംഘടിപ്പിച്ചത്.കവിയൂർ പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണ കർഷകത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.ജി രതിഷ് കുമാർ ഉതഘാടനം ചെയ്തു.പഞ്ചായത്ത് അംഗം ഇ.സി.കുഞ്ഞുഞ്ഞാമ്മ അദ്ധ്യക്ഷത വഹിച്ചു.മഞ്ഞാടി പോസ്റ്റാഫിസിന് മുന്നിൽ നടത്തിയ ധർണ കുറ്റപ്പുഴ മേഖലാ സെക്രട്ടറി കെ.കെ.ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡൻ്റ് എബ്രഹാം ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.കുറ്റൂർ പോസ്റ്റാഫിസിന് മുന്നിൽ നടത്തിയ ധർണ മണ്ഡലം സെക്രട്ടറി കുട്ടൻ കുറ്റുർ ഉദ്ഘാടനം ചെയ്തു. സി.എം.രാജു അദ്ധ്യക്ഷത വഹിച്ചു.നെടുമ്പ്രം പോസ്റ്റാഫിസിന് മുന്നിൽ നടത്തിയ ധർണ സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം ടി.സി കോമളകുമാരി ഉദ്ഘാടനം ചെയ്തു.കൃഷ്ണൻകുട്ടി വൈക്കത്തില്ലം അദ്ധ്യക്ഷത വഹിച്ചു.കടപ്ര പോസ്റ്റോഫിസിന് മുന്നിൽ നടത്തിയ ധർണ കെ.സി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ചാക്കോ കൊമ്പൻകേരി അദ്ധ്യക്ഷത വഹിച്ചു.മേപ്രാൽ പോസ്റ്റാഫിസിനു മുന്നിൽ നടത്തിയ ധർണ കർഷക തൊഴിലാളി ഫെഡറേഷൻ മണ്ഡലം കമ്മിറ്റിയംഗം രാജു മേപ്രാൽ ഉദ്ഘാടനം ചെയ്തു.