ചെങ്ങന്നൂർ: നിയോജക മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കാൻ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ക്വാറന്റൈനിൽ കഴിയുന്നവരെ കർശനമായി നിരീക്ഷിക്കും.
മണ്ഡലതലത്തിൽ റവന്യു, പൊലീസ്, ഫയർ, പഞ്ചായത്ത്, നഗരസഭ, ആരോഗ്യം വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം മൂന്ന് ദിവസത്തിലൊരിക്കൽ ചേർന്ന് വിലയിരുത്തും.
എല്ലാ ദിവസവും എം.എൽ.എ യുടെ സാന്നിദ്ധ്യത്തിലും അവലോകനം നടക്കും.
പഞ്ചായത്തുതല നിരീക്ഷണ സമതികളുടെ പ്രവർത്തനം ശക്തിപ്പെടുത്തും.,
പഞ്ചായത് തലത്തിൽ രജിസ്ട്രർ ചെയ്തിട്ടുള്ള വാളണ്ടിയർമാരെ തുടർന്നുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാക്കും
ഇന്ന് എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനം നടത്തും. യോഗത്തിൽ സജീ ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.