ചിറ്റാർ: ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രമോഷൻ ട്രസ്റ്റ് പത്തനംതിട്ട യൂണിറ്റിന്റെയും ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി ജില്ലാ ബ്രാഞ്ചിന്റെയും നേതൃത്വത്തിൽ മൂഴിയാർ,കക്കി,ഗവി, ഗുരുനാഥൻ മണ്ണ്,പമ്പ,ചാലക്കയം നിലക്കൽ എന്നിവിടങ്ങളിൽ കൊവിഡ് 19 ബോധവത്കരണം നടത്തി.പരിപാടിയുടെ ഭാഗമായി ആരോഗ്യ പരിശോധനയും അവശ്യ മരുന്നുകളും ഭക്ഷണ കിറ്റുകളും നൽകി.ട്രൈബൽ മൊബൈൽ മെഡിക്കൽ ക്ലിനിക് മെഡിക്കൽ ഓഫീസർ ഡോ.ലക്ഷ്മി ആർ പണിക്കർ,ലാബ് ടെക്‌നീഷൻ പ്രിയ മോഹൻ,ഡ്രൈവർ സമദ്,ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി ജില്ലാ വൈസ് ചെയർമാൻ സുബിൻ വർഗീസ്,ജില്ലാ സെക്രട്ടറി രഞ്ജിത് കെ.പി,കമ്മിറ്റി അംഗങ്ങൾ ആയ അഡ്വ.വർഗീസ് മാത്യു,സുനിൽ മാത്യു,അന്‌സു മറിയം ജോൺ, വോളന്റീയർമാരായ സോജി ജോർജ്, ബ്ലെസ്സൺ കുര്യൻ എന്നിവർ പങ്കെടുത്തു.