പത്തനംതിട്ട :ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ നടത്തി.ധർണയിൽ ലോട്ടറി യൂണിയൻ ജില്ലാ സെക്രട്ടറി കെ.എസ് ബിജി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.അടൂർ മേമന അനിൽ,സന്തോഷ് കുമാർ,ടി.ആർ.പി നായർ,ബിനു ഫിലിപ്പ്, മീരാ സാഹിബ് എന്നിവർ സംസാരിച്ചു.