30-dharna
പൊങ്ങണം തോട് അടിയന്തിരമായി നവീകരിക്കണമെന്നാവശ്യപ്പെട്ട്്് കേരള കോൺഗ്രസ് (എം) കോഴഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധം ഉദ്ഘാടനം കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിക്ടർ ടി തോമസ് നിർവഹിക്കുന്നു

കോഴഞ്ചേരി : മലിനജലം കെട്ടിക്കിടക്കുന്ന പൊങ്ങണം തോട് അടിയന്തരമായി നവീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) കോഴഞ്ചേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ് ഉദ്ഘാടനം ചെയ്തു. ജോയി തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആനി ജോസഫ്, സുനിത ഫിലിപ്പ്, ബിനു പരപ്പുഴ, റോയ് പുത്തൻപറമ്പിൽ, സുനു മണ്ണിൽ, അനിൽ പള്ളിയത്ത്, ഉൽസല രഘുനാഥ്, ഓമന വാസുദേവൻ, ഗീത ശിവൻ, അനിത, മുരുകൻ എന്നിവർ പ്രസംഗിച്ചു.