ചെങ്ങന്നൂർ: തോനക്കാട് പൊറ്റമ്മേൽകടവ് പാലത്തിന് സമീപമുള്ള ഫർണിച്ചർ വർക്ക്‌ഷോപ്പ് വെളളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ കത്തിനശിച്ചു.
ചെറുപുഷ്പാലയം സി.ജെ. തോമസിന്റേതാണ് വർക്ക്‌ഷോപ്പ്. വിടിന് സമീപമുള്ള വർക്ക് ഷോപ്പിന്റെ പിന്നിൽ നിന്നാണ് തീ പടർന്നത്. ഫർണിച്ചറുകളും തടികളും അഞ്ച് മോട്ടറുകളും മെഷീനുകളും കത്തിനശിച്ചു. മാവേലിക്കരയിൽ നിന്നും ചെങ്ങന്നൂരിൽ നിന്നും അഗ്നിശമന സേനയെത്തി രണ്ടരമണിക്കൂർ ശ്രമിച്ചാണ് തീയണച്ചത്.
മാവേലിക്കരയിൽ നിന്നും ഫയർ ഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ എസ്. താഹ, ജി എസ് ഷാജി, ചെങ്ങന്നൂർ എസ് എഫ് ആർ ഒ പി. ഹരിപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ മഹേഷ് കുമാർ കെ.ബി, സുജിത്കുമാർ എസ്.പി, ഷെഫീഖ് ആർ, വിമൽരാജ്, ശരത് ആർ, ശ്രീജിത്ത് ബി. രതീഷ് ആർ, ജയരാജ്, വിനോദ് എന്നിവരാണ് തീയണച്ചത്. .