പത്തനംതിട്ട : ജില്ലയിൽ ഇന്നലെ വിറ്റഴിഞ്ഞത് 10,22,0000 രൂപയുടെ മദ്യമാണ്. ബെവ്കോ ആപ്പിൽ ടോക്കൺ ലഭിക്കാത്തത് കാരണം ആദ്യ ദിവസത്തേക്കാൾ കുറവാണ് ഇന്നലത്തെ വരുമാനം. ആദ്യ ദിവസം 14000 പേരാണെങ്കിൽ ഇന്നലെ 9000 പേർ മാത്രമാണ് ടോക്കൺ ലഭിച്ച് മദ്യം വാങ്ങാൻ എത്തിയത്. കൊല്ലം പട്ടാഴിയിൽ ഉള്ളവർക്ക് പത്തനംതിട്ട ജില്ലയിൽ ടോക്കൺ ലഭിച്ചിട്ടുണ്ട്. അതിർത്തി പ്രദേശമായതിനാലാണ് ഇങ്ങനെയെന്നാണ് അധികൃതരുടെ വാദം. ബെവ്കോ ആപ്പ് ഡൗൺലോഡ് ചെയ്തെങ്കിലും ടോക്കൺ ലഭിക്കാത്തതിനാൽ പലർക്കും മദ്യം ലഭിച്ചില്ല. ആപ്പിന്റെ അപാകതകൾ ഉടൻ പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയെങ്കിലും രാത്രി വൈകിയും ഇത് തന്നെയായിരുന്നു സ്ഥിതി. ടോക്കൺ ലഭിച്ചവർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മദ്യം വാങ്ങി മടങ്ങാം. ഒരാൾക്ക് 3 ലിറ്റർ മദ്യം വരെയാണ് ലഭിക്കുക. ഒരു ലിറ്റർ വാങ്ങുന്നവർ ടോക്കൺ ലഭിക്കാത്തവർക്ക് വാങ്ങി നൽകുകയും ചെയ്യുന്നുണ്ട്. ഇവർക്ക് ഇനി 4 ദിവസത്തിന് ശേഷമേ ബുക്ക് ചെയ്യാനാകൂ.