പത്തനംതിട്ട : ജില്ലയിലെ എല്ലാ കള്ളുഷാപ്പുകളും ജൂൺ അഞ്ചിന് രാവിലെ 11ന് പത്തനംതിട്ട എക്‌സൈസ് ഡിവിഷൻ ഓഫീസിൽ ജില്ലാ കളക്ടർ വിൽപ്പന നടത്തും. ഗ്രൂപ്പ് അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്ക് വാർഷിക റെന്റലിൽ 50 ശതമാനം കുറവ് വരുത്തിയാണ് വിൽപ്പന. വിൽപ്പനയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ആവശ്യമായ ഡിമാൻഡ് ഡ്രാഫ്റ്റ്, അനുബന്ധ രേഖകൾ എന്നിവ സഹിതം നേരിട്ട് ഹാജരാകണം. കൂടുതൽ വിവരം എക്‌സൈസ് ഓഫീസുകളിൽ ലഭിക്കും.