മല്ലപ്പള്ളി:വീരേന്ദ്രകുമാർ എം.പിയുടെ വേർപാട് ഇൻഡ്യൻ സോഷ്യലിസ്റ്റ് ആശയത്തിന് വലിയ നഷ്ടമാണ് സംഭവിച്ചതെന്ന് ജനതാദൾ (യു.ഡി.എഫ്.) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് മധു ചെമ്പുകുഴി അനുശോചനയോഗത്തിൽ അറിയിച്ചു. യോഗത്തിൽ സംസ്ഥാന ട്രഷറാർ ജേക്കബ് തോമസ്,ശാന്തിജൻ കോന്നി,ഷാജി മാമൂട്ടിൽ,രാഹുൽ ആർ.രാജ്, വിജോയി പൂത്തോട്ടിൽ, നിതിൻ അപ്പകോട്ടുമുറിയിൽ,ഷിജു ചിറപ്പുരയിടം എന്നിവർ അനുശോചിച്ചു.