പത്തനംതിട്ട : ട്രഷറി വഴിയുള്ള സംസ്ഥാന സർവീസ്/ഫാമിലി പെൻഷന്റെയും ഇതര സംസ്ഥാന പെൻഷന്റെയും വിതരണം ജൂൺ ഒന്നിന് തുടങ്ങുമെന്ന് ജില്ലാ ട്രഷറി ഓഫീസർ പ്രസാദ് മാത്യു അറിയിച്ചു. കോവിഡ് 19 രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻ മാസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളോടെ സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായും പാലിച്ച് ഒന്ന് മുതൽ അഞ്ച് വരെ പെൻഷൻ വിതരണം നടത്തും. പെൻഷൻ വിതരണ ക്രമീകരണ പട്ടിക ചുവടെ:
ജൂൺ ഒന്നിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന പെൻഷൻകാർ. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് നാല് വരെ ഒന്നിൽ അവസാനിക്കുന്ന പെൻഷൻകാർ.
രണ്ടിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ രണ്ടിൽ അവസാനിക്കുന്ന പെൻഷൻകാർ. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് നാല് വരെ മൂന്നിൽ അവസാനിക്കുന്ന പെൻഷൻകാർ.
മൂന്നിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ നാലിൽ അവസാനിക്കുന്ന പെൻഷൻകാർ. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് നാല് വരെ അഞ്ചിൽ അവസാനിക്കുന്ന പെൻഷൻകാർ.
നാലിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ആറിൽ അവസാനിക്കുന്ന പെൻഷൻകാർ. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് നാല് വരെ ഏഴിൽ അവസാനിക്കുന്ന പെൻഷൻകാർ.
അഞ്ചിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ എട്ടിൽ അവസാനിക്കുന്ന പെൻഷൻകാർ. ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് നാല് വരെ ഒമ്പതിൽ അവസാനിക്കുന്ന പെൻഷൻകാർ.