ഏഴംകുളം : കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാൻ ഏഴംകുളം ഗ്രാമപഞ്ചായത്തിൽ ജനജാഗ്രതാ സമിതി രൂപീകരിച്ചു. പന്നിശല്ല്യമുള്ള സ്ഥലങ്ങൾ കണ്ടെത്തി പ്രത്യേക പട്ടിക തയ്യാറാക്കും. ജൂൺ 9 ന് സമിതി യോഗംചേർന്ന് ആക്രമണകാരികളായ പന്നികളെ വെടിവെച്ച് കൊല്ലുന്നതിന് നടപടി സ്വീകരിക്കും. ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി ഹരികുമാർ, സരസ്വതി ഗോപി, സി.മോഹനൻ, മുളയ്ക്കൽ വിശ്വനാഥൻ, ജി.രാധാകൃഷ്ണൻ, അഡ്വ.ആർ ജയൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു രാധാകൃഷ്ണൻ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ സലീം ജോസ്, തുടങ്ങിയവർ പങ്കെടുത്തു.