പത്തനംതിട്ട : കഴിഞ്ഞ പ്രളയത്തിൽ പമ്പയിൽ അടിഞ്ഞുകൂടിയ കെട്ടിട അവശിഷ്ടങ്ങൾ, മണൽ, മണ്ണ്, പ്ലാസ്റ്റിക്ക് അവശിഷ്ടം എന്നിവ നീക്കം ചെയ്യുന്നതിന്റെ പുരോഗതി ചീഫ് സെക്രട്ടറി ടോം ജോസും ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്തയും പമ്പയിലും നിലയ്ക്കലുമെത്തി വിലയിരുത്തി.
മണൽ നീക്കം ചെയ്യാൻ അനുമതി നൽകണമെന്ന് വനംവകുപ്പിനോടും ഇന്നുമുതൽ മണൽ നീക്കം ചെയ്യുന്നത് പുനരാരംഭിക്കണമെന്ന് ക്ലേയ്‌സ് ആൻഡ് സെറാമിക്‌സ് പ്രോഡക്ട്‌സ് ലിമിറ്റഡിനോടും നിർദേശിച്ചു.
ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ എന്നിവർ പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ്, എസ്.പി:കെ.ജി സൈമൺ, തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ, റാന്നി ഡി.എഫ്.ഒ ഉണ്ണികൃഷ്ണൻ, റാന്നി തഹസിൽദാർ മിനി കെ.തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുമായും ചർച്ച നടത്തി.