പത്തനംതിട്ട : ജില്ലയിലെ ആദ്യ കൊവിഡ് മരണം ഇന്നലെ റിപ്പോർട്ട് ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശിയായ ജോഷി.പി.ടി. (65 വയസ്സ്) ആണ് മരിച്ചത്. കഴിഞ്ഞ 11ന് ദുബായ് - കൊച്ചി ഫ്‌ളൈറ്റിൽ എത്തിയ ഇദ്ദേഹം 18 വരെ പത്തനംതിട്ട ശാന്തി റസിഡൻസിയൽ നിരീക്ഷണത്തിലായിരുന്നു. 18ന് കൊവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിലേക്ക് മാറ്റി. ഗുരുതര രോഗാവസ്ഥമൂലം 25ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. പ്രമേഹരോഗവും ഉണ്ടായിരുന്നു. 29ന് പുലർച്ചെ 2ന് കോട്ടയം മെഡിക്കൽ കോളേജിൽ രോഗി മരിച്ചു.

ജനറൽ ആശുപത്രി പത്തനംതിട്ടയിൽ 23 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ 10 പേരും, ജനറൽ ആശുപത്രി അടൂരിൽ 5 പേരും, സിഎഫ്എൽടിസി റാന്നി മേനാംതോട്ടം ആശുപത്രിയിൽ 5 പേരും, ഐസൊലേഷനിൽ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ 19 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 62 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. ഇന്ന് പുതിയതായി 12 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ 13 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3445 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 622 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 104 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 329 പേരും ഇതിൽ ഉൾപ്പെടുന്നു. ആകെ 4080 പേർ നിരീക്ഷണത്തിലാണ്.
ജില്ലയിൽ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് നാളിതുവരെ 104 കൊറോണ കെയർ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയിൽ നിലവിൽ ആകെ 1090 പേരെ താമസിപ്പിച്ചിട്ടുണ്ട്.
ജില്ലയിൽ നിന്ന് ഇന്ന് 123 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയിൽ നിന്നും 7647 സാമ്പിളുകൾ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയിൽ ഇന്ന് 236 സാമ്പിളുകൾ നെഗറ്റീവായി റിപ്പോർട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളിൽ 42 എണ്ണം പോസിറ്റീവായും 7012 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 408 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയിൽ ഇന്നലെ അഞ്ച് കൊവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു.
1) മേയ് 8ന് സൗദിഅറേബ്യയിൽ നിന്ന് എത്തിയ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന മലയാലപ്പുഴ വെട്ടൂർ സ്വദേശിനി ഗർഭിണിയായ 28 വയസ്സുകാരി.
2) മേയ് 16ന് ചെന്നൈ നിന്ന് എത്തിയ മെഡിക്കൽ സ്‌ക്രൈബായി ജോലി ചെയ്യുന്ന റാന്നി കുടമുരുട്ടി സ്വദേശിനിയായ 21 വയസ്സുകാരി.
3) മേയ് 21ന് പഞ്ചാബിൽ നിന്ന് ഡൽഹിതിരുവനന്തപുരം സ്‌പെഷ്യൽ ട്രെയിനിൽ എത്തിയ പ്രമാടം ഇളപ്പുപ്പാറ സ്വദേശിയായ 30 കാരൻ
4) മേയ് 27ന് മഹാരാഷ്ട്ര താനെയിൽ നിന്ന് എത്തിയ തണ്ണിത്തോട് സ്വദേശിയായ 39 കാരൻ
5) മേയ് 29ന് കുവൈറ്റിൽ നിന്ന് തിരുവനന്തപുരം എയർപോർട്ടിൽ എത്തിയ ഓമല്ലൂർ വാഴമുട്ടം സ്വദേശിയായ 39 കാരൻ. ഇദ്ദേഹത്തിന് തിരുവന്തപുരത്തുവച്ച് രോഗം സ്ഥിരീകരിക്കുകയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

ജില്ലയിൽ ചികിത്സയിലുള്ളവർ : 27