പത്തനംതിട്ട : വത്തിക്കാൻ തോട്ടത്തിലെ മേരിയൻ ഗ്രോട്ടോയിൽനിന്നുകൊണ്ട് പാപ്പാ ഫ്രാൻസിസ് ഇന്ന് ജപമാല നയിക്കും. വൈറസ് ബാധയിൽനിന്നുള്ള മോചനത്തിനായുള്ള പ്രാർത്ഥനയിൽ ലോകത്തുള്ള തീർത്ഥാടന കേന്ദ്രങ്ങളിലെ വിശ്വാസികൾ മാദ്ധ്യമങ്ങളിലൂടെ പങ്കുചേർന്ന് പാപ്പായ്‌ക്കൊപ്പം പ്രാർത്ഥിക്കും. ഇന്ന് പ്രാദേശിക സമയം വൈകിട്ട് 5.30ന്, ഇന്ത്യയിലെ സമയം രാത്രി 9നാണ് ലോകത്തെ വിശ്വാസികൾക്കൊപ്പം പാപ്പാ ഫ്രാൻസിസ് കന്യകാനാഥയുടെ മാദ്ധ്യസ്ഥം യാചിക്കുവാൻ പോകുന്നത്. പത്തനംതിട്ട അരമന ചാപ്പലിലും ഇന്ന് വൈകിട്ട് 9 ന് മാർപാപ്പയോട് ചേർന്ന് ജപമാല അർപ്പിക്കുന്നതാണ്.പാപ്പായുടെ ജപമാലയിൽ ലോകമാസകലമുള്ള അനവധി തീർത്ഥാടനകേന്ദ്രങ്ങളും പങ്കുചേരും.പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിനോട് ചേർന്ന് നിർമ്മിച്ച നിത്യാരാധന ചാപ്പൽ നാളെ വൈകിട്ട് 4.30ന് രൂപതാദ്ധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ കൂദാശ ചെയ്യും. ജൂൺ 1 മുതൽ പകൽ ആരാധനയ്ക്കും വി.കുമ്പസാരത്തിനുമുള്ള സൗകര്യം ഇവിടെ ഉണ്ടായിരിക്കുന്നതാണ്.