പത്തനംതിട്ട: സംസ്ഥാനത്തെ സ്വകാര്യ,അൺ എയ്ഡഡ് സ്കൂളുകളിലെ ഫീസ് ഘടന നിശ്ചയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ സർക്കാരിന് നൽകിയ ശുപാർശ നടപ്പാക്കണമെന്ന് ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറി അഡ്വ. പി.സി.ഹരി ആവശ്യപ്പെട്ടു.ഫീസ് ഘടന നിശ്ചയിക്കുന്നതിന് മോണിറ്ററിംഗ് സമിതി രൂപീകരിക്കണം.