പന്തളം : ട്രക്കിൽ ഒറീസയിലേക്ക് കടക്കാൻ ശ്രമിച്ച അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് തടഞ്ഞു. വാഹനം കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെ പന്തളം ജംഗ്ഷന് സമീപമാണ് അന്യസംസ്ഥാന തൊഴിലാളികളുമായി വന്ന ട്രക്ക് പന്തളം സി.ഐ .ഇ.ഡി.ബിജുവിന്റെ നേതൃത്വത്തിൽ തടഞ്ഞത്. തൊഴിലാളികളെ ഇറക്കിയ ശേഷം ഒറീസ റജിസ്‌ട്രേഷനിലുള്ള ട്രക്ക് തിരിച്ചയച്ചു . എന്നാൽ കാരയ്ക്കാടിന് സമീപം ട്രക്ക് പാർക്ക് ചെയ്ത് വീണ്ടും അന്യസംസ്ഥാന തൊഴിലാളികളെ കയറ്റാൻ ശ്രമിക്കുന്നതിനിടെ ഹൈവേ പൊലീസ് പിടികൂടി പന്തളം സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കാലിത്തീറ്റയുമായി വന്ന ശേഷം മടങ്ങിപ്പോവുകയായിരുന്നു ട്രക്ക് .