പന്തളം : കൗണ്ടറിൽ സൂക്ഷിച്ച 47000 രൂപ മോഷണം പോയ ഹോട്ടലിൽ നിന്ന് സി.സി.ടി.വിയുടെ മോണിറ്ററും നഷ്ടപ്പെട്ടു. പന്തളം ജംഗ്ഷനു സമീപമുള്ള ആര്യാസ് ഹോട്ടലിലായിരുന്നു മോഷണം. പണം മോഷണം പോയ കേസിൽ പരിശോധനയ്ക്കായി ഇന്നലെ രാവിലെ ഫൊറൻസിക് വിദഗ്ധരെത്തിയപ്പോഴാണ് മോണിറ്റർ നഷ്ടപ്പെട്ടതറിയുന്നത്. സി.സി.ടി.വിയുടെ ഹാർഡ് ഡിസ്‌ക് പരിശോധനയ്ക്കായി കുറവിലങ്ങാട്ടെ കമ്പനി അധികൃതരെത്തി കൊണ്ടുപോയിരുന്നു.