പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ താത്കാലിക ജീവനക്കാർ അവരുടെ ഒരുദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.ആശുപത്രി സൂപ്രണ്ട് ഡോ.സാജൻ മാത്യൂസ് വീണ ജോർജ് എം.എൽ.എയ്ക്ക് ചെക്ക് കൈമാറി.ചടങ്ങിൽ കേരള ഗവ.ഹോസ്പിറ്റൽ ഡവലപ്പ്‌മെന്റ് കമ്മിറ്റി ( സി.ഐ.ടി.യു) പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് പ്രദീപ്,സെക്രട്ടറി മനുലാൽ, കമ്മിറ്റി അംഗങ്ങളായ സലിം,ആയിഷ, മണിക്കുട്ടൻ, വിജയയമ്മ, ബിന്ദു, സെലിൻ, രാമകൃഷ്ണൻ,ജീന,ശോഭ, സക്കീന തുടങ്ങിയവർ പങ്കെടുത്തു.