മല്ലപ്പള്ളി: കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാറ്ററിംഗ് മേഖലക്കെതിരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ മിനി സിവിൽ സ്‌റ്റേഷന് മുമ്പിൽ ധർണ നടത്തി.തിരുവല്ല മേഖല സെക്രട്ടറി സാന്റി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.ചെറിയാൻ ജോസഫ് അദ്ധ്യക്ഷനായിരുന്നു.മോനിച്ചൻ പുലിപ്ര,ജോൺസൺ തേക്കനാൽ,സനോ കടുവുമണ്ണിൽ, സണ്ണി, ബാബു എന്നിവർ പ്രസംഗിച്ചു.