മല്ലപ്പള്ളി : ഭിന്നശേഷിക്കാർക്ക് ബ്ലോക്ക് പഞ്ചായത്ത് 6 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഏഴ് ട്രൈസ്‌കൂട്ടറുകൾ വിതരണം ചെയ്തു. പ്രസിഡന്റ് ശോശാമ്മ തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ദിനേശ് അദ്ധ്യക്ഷനായിരുന്നു. അംഗങ്ങളായ ഓമന സുനിൽ, മിനുസാജൻ, കുഞ്ഞുകോശി പോൾ, കോശി പി. സഖറിയ, സി.കെ. ലതാകുമാരി, ഷിനി കെ. പിള്ള, സെക്രട്ടറി ബി. ഉത്തമൻ, ചൈൽഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ പി.എ. അഗസ്റ്റീന എന്നിവർ പ്രസംഗിച്ചു.