മല്ലപ്പള്ളി :സ്‌ക്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിന് കമ്പ്യൂട്ടർ,ലാപ്‌ടോപ്പ്,സ്മാർട്ട് ഫോൺ എന്നിവ വാങ്ങുന്നതിനും ഇന്റർനെറ്റ് സൗകര്യം,പഠനമുറിക്ക് ആവശ്യമായ മേശ, കസേര എന്നിവ സജ്ജീകരിക്കുന്നതിനും മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് 50000 രൂപ വരെ വായ്പ നൽകും. നാല് ശതമാനമാണ് പലിശനിരക്ക്. കാലാവധി രണ്ട് വർഷം. വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ബാങ്കിന്റെ കീഴ്‌വായ്പൂര്,മല്ലപ്പള്ളി,പാടിമൺ,നാരകത്താനി,നെല്ലിമൂട്,മുരണി ബ്രാഞ്ചുകളിൽ അപേക്ഷ സമർപ്പിക്കണമെന്ന് പ്രസിഡന്റ് ഡോ.ജേക്കബ് ജോർജ്ജ്, സെക്രട്ടറി പി.വി. സനൽകുമാർ എന്നിവർ അറിയിച്ചു.