മല്ലപ്പള്ളി: സാമൂഹ്യ പ്രവർത്തകനായി കല്ലൂപ്പാറ എൻജിനീയറിംഗ് കോളേ ജ് ജീവനക്കാരൻ അനിൽ കുടായിലിന്റെ നേതൃത്വത്തിൽ മല്ലപ്പള്ളി ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യം, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. അറുപതോളം തൊഴിലാളികൾക്ക് നൽകിയ കിറ്റുകളുടെ വിതരണോദ്ഘാടനം മല്ലപ്പള്ളി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് ഇമ്മാനുവേൽ നിർവഹിച്ചു.റവ.ജോൺ മാത്യു, അനിൽ കുടായിൽ തുടങ്ങിയവർ പ്രസംഗിച്ചു.