a
തൂണുകളിൽ ഒതുങ്ങി പൂതം ങ്കരയിലെ തോട്ടുകടവ് പാലം

ഇളമണ്ണൂർ: പൂതംങ്കരയിലെ തോട്ടുകടവിൽ കനാലിന് കുറുകെ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2011-2010വർഷം ഏനാദിമംഗലം ഗ്രാമവികസന സമിതിയുടെ നേതൃത്വത്തിൽ സർക്കാരിന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പാലത്തിനായി 28ലക്ഷം രൂപ അനുവദിക്കുകയും നിർമ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ നിർമ്മാണം തടസപ്പെടുകയാണുണ്ടായത്. ഇതിന് പിന്നിൽ ചില രാഷ്ട്രീയ ലക്ഷ്യമാണെന്ന ആരോണപവും ശക്തമാണ്.ഏനാദിമംഗലം പഞ്ചായത്തിലെ 3,4,വാർഡിലെ മുന്നൂറിൽപരം കുടുംബങ്ങൾക്കും,കൊടുമൺ പ്ലാന്റേഷനിൽ തൊഴിൽ ചെയ്യുന്ന ഇരുന്നൂറിൽപരം തൊഴിലാളികൾക്കും സഞ്ചരിക്കുന്നതിന് വേണ്ടിയാണ് കല്ലട ജലസേചന പദ്ധതിയുടെ പലതരം കനാലിന് കുറുകെ പൂതംങ്കരയിൽ 2011ൽ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്.

ഒരു കാൽനട ചപ്പാത്ത് , ഇതും അപകടത്തിൽ

3,4,വാർഡുകളിൽപ്പെട്ട മുന്നോറോളം പ്രദേശവാസികൾ കിലോമീറ്ററുകൾ ചുറ്റിയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്.നിലവിൽ ഇക്കരയിൽ നിന്നും അക്കരയിലേക്ക് എത്തിചേരുവാൻ ഒരു കാൽനട ചപ്പാത്ത് മാത്രമാണുള്ളത്.ഇതും ഏതു സമയവും ഇടിഞ്ഞ് വീഴാറായ സ്ഥിതിയാണ്.കനാലിൽ ജലം തുറന്ന് വിടുന്ന സമയങ്ങളിൽ സ്കൂൾ കുട്ടികളടക്കം ജീവൻ പണയം വച്ചാണ് ഇതുവഴി കടന്നുപോകുന്നത്.

..........................................................................................................................................................................................

നൂറുകണക്കിന് പൊതുജനങ്ങൾക്ക് ആശ്രയമാകേണ്ട പാലം നിർമ്മാണം പൂർത്തീരിക്കുവാൻ രാഷ്ട്രീയം മാറ്റി നിറുത്തി എല്ലാവരും ഒരുമിച്ചു നിൽക്കണം

ഹരികുമാർ പൂതങ്കര

പ്രസിഡന്റ്

(ഏനാദിമംഗലം ഗ്രാമവികസന സമിതി)

....................................................................................................

-പാലത്തിന് 28 ലക്ഷം അനുവദിച്ചിരുന്നു

-3,4,വാർഡുകളിൽപ്പെട്ട മുന്നോറോളം പ്രദേശവാസികൾ

-സ്കൂൾകുട്ടികൾഅടക്കം യാത്ര ചെയ്യുന്നത് ജീവൻ പണയംവെച്ച്

- പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത് 2011ൽ