അടൂർ : കേരള ലോട്ടറിയുടെ മുഖവില 20 രൂപയാക്കുക, രണ്ടാം ഗഡു ധനസഹായം ഉടൻ വിതരണം ചെയ്യുക. ബോണസ് 10,000 രൂപയാക്കിവർദ്ധിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരളാ ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) നേതത്വത്തിൽ അടൂർ ലോട്ടറി ഓഫീസിന മുന്നിൽ ധർണ നടത്തി.എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഡി.സജി ഉദ്ഘാടനം ചെയ്തു. എം.ആർ കണ്ണംകോട് അദ്ധ്യക്ഷത വഹിച്ചു. പിടവൂർ സുഭാഷ്,പാക്കോട് വാസുദേവൻ,മോഹനൻ പറക്കോട്: ബാബുരാജ് എന്നിവർ പ്രസംഗിച്ചു.