കോന്നി: ലോക് ഡൗൺ നിയന്ത്റണങ്ങളുടെ ഭാഗമായി രണ്ട് മാസത്തിലേറെയായി പ്രവർത്തനം നിറുത്തിവച്ച ആനത്താവളത്തിലെ വനശ്രീ ഇക്കോ ഷോപ്പ് ഇന്ന് മുതൽ പുനരാരംഭിക്കും. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് പ്രവർത്തനം. 1,500 രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വേണ്ടവർക്ക് ഹോം ഡെലിവറി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വനത്തിൽ നിന്നും ആദിവാസികളിൽ നിന്നും വന സംരക്ഷണ സമിതികൾ ശേഖരിച്ച് തയ്യാറാക്കുന്ന വിഭവങ്ങളായ വൻതേൻ, കുന്തിരിക്കം, കുടംപുളി, കസ്തുരി മഞ്ഞൾ, രക്തചന്ദനപ്പൊടി, ഗന്ധപാല, പതിമുഖം, കരിമഞ്ഞൾ പൊടി, കറുവ പട്ട, ഞെരിഞ്ഞിൽ ഓയിൽ, വിവിധ ഇനം ബാമുകൾ എന്നിവ ഇവിടെ നിന്ന് ലഭിക്കും.
, വിഭവങ്ങൾ വേണ്ടവർ 6282301756 എന്ന വാട്ട്‌സ് അപ്പ് നമ്പരിലോ, 9446426775 എന്ന മൊബൈൽ നമ്പരിലോ ബന്ധപ്പെട്ട് വരേണ്ടസമയം ഉറപ്പാക്കണമെന്ന് റേഞ്ച് ഓഫീസർ ജെ.സി.സലിൽ ജോസ് അറിയിച്ചു.