കോന്നി: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ക്ഷേമനിധി,സാമൂഹിക പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്ത ബി.പി.എൽ കുടുംബാംഗങ്ങൾക്ക് സർക്കാർ ധനസഹായം വിതരണം ചെയ്തു.സഹകരണ ബാങ്കുകൾ മുഖാന്തിരമാണ് ധനസഹായം വിതരണം ചെയ്തത്.കോന്നി റീജിയണൽ സഹകരണ ബാങ്കിൽ .കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാഘാടനം ചെയ്തു.സി.പി.എം ഏരിയ സെക്രട്ടറി ശ്യാംലാൽ,ബാങ്ക് പ്രസിഡന്റ് തുളസി മണിയമ്മ,ലൈജു വർഗീസ്,ടി.രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു.