പത്തനംതിട്ട : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും ലോക്ക് ഡൗൺ മാനദണ്ഡ പ്രകാരം ദേശീയ ക്ഷീരദിനാചരണം ഇന്ന് രാവിലെ 10ന്ബ്ലോക്ക് ക്ഷീര വികസന ഓഫീസിന് മുമ്പിൽ ഫലവൃക്ഷത്തൈ നട്ട് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യൂ സാം നിർവഹിക്കുമെന്ന് ക്ഷീര വികസന ഓഫീസർ സുനിതാ ബീഗം അറിയിച്ചു.ബ്ലോക്കിലെ ഏഴ് പഞ്ചായത്തിലായി 20ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽ ഫലവൃക്ഷ തൈകൾ വിതരണം നടത്തി.പഞ്ചായത്തുകളിൽ ദിനാചരണം നടത്തും.2020-2021 വർഷം പാൽ ഉത്പ്പാദക വർദ്ധനയ്ക്ക് നൂതന പദ്ധതിയാണ് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്നത്.10 ലിറ്റർ മുകളിൽ പാൽ തരുന്ന പശുവിന് പ്രസവത്തിന് മൂന്ന് മാസം മുമ്പ് പദ്ധതിയിൽ പെടുത്തും.തുടർന്ന് അഞ്ച് മാസം പകുതി വിലയ്ക്ക് കാലിതീറ്റ,കാത്സ്യം വൈറ്റമിൻ എന്നിവ മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കും.തുടർന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കന്നുകുട്ടി പരിപാലനത്തിൽ ഇവരെ ഉൾപ്പെടുത്തും.അങ്ങനെ രണ്ട് വർഷം തുടർച്ചയായി സഹായം ഉറപ്പാക്കും.കൂടാതെ അടുത്ത പ്രസവത്തിന് കൂടുതൽ പാൽ ലഭിക്കുന്ന കൃത്രിമ ബീജോത്പാദനം മൃഗാശുപത്രിമുഖേന നടപ്പിലാക്കും.ഈ പദ്ധതി മൂന്ന് വർഷം കൊണ്ട് ബ്ലോക്കിൽ പാൽ ഉത്പ്പാദനം ഇരട്ടിയാക്കും.