പത്തനംതിട്ട: വനംകൊള്ള അവസാനിപ്പിക്കുക, കൊള്ളക്കാർക്കെതിരെ നടപടി എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കോന്നി, തണ്ണിത്തോട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ രാവിലെ പത്തിന് കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തും. ഡി.സി. സി പ്രസിഡന്റ് ബാബു ജോർജ്ജ്, കെ.പി. സി.സി അംഗം പി.മോഹൻരാജ് എന്നിവർ പങ്കെടുക്കുമെന്ന് ബ്ളോക്ക് പ്രസിഡന്റുമാരായ എസ്.സന്തോഷ് കുമാർ, റോയിച്ചൻ എഴികത്ത് എന്നിവർ അറിയിച്ചു.