ചെന്നീർക്കര: എസ്.എസ്.എൽ.സി,പ്ളസ് ടു പരീക്ഷയെഴുതിയ ചെന്നീർക്കര എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കൊവിഡ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തി ഡി.വൈ.എഫ്ഐ.ചെന്നീർക്കര സി.പി.എം ബ്രാഞ്ച് കമ്മിറ്റിയിലെ ഡി.വൈ.എഫ്ഐ പ്രവർത്തകരായ യുവതികളാണ് വിദ്യാർത്ഥികൾക്ക് തെർമോ ടെസ്റ്റും സാനിറ്റൈസറും നൽകിയത്. 10,11,12 ക്ളാസുകളിലായി 564 കുട്ടികളാണ് സ്കൂളിൽ പരീക്ഷയെഴുതിയത്.കുട്ടികൾക്ക് മാസ്ക് വിതരണം,സ്കൂൾ പരിസരം വൃത്തിയാക്കൽ,ബസ് അണു മുക്തമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഡി.വൈ.എഫ്.ഐ നടത്തി.